ഗൾഫിൽനിന്നു വീട്ടിലെത്തി കുളിച്ചശേഷം വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചു

ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം.

അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു. ഭാര്യ ഖൈറുന്നീസ. മക്കൾ ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി). മരുമക്കൾ റയീസ് കടവത്തൂർ, നശ മൊകേരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!