തമാശയല്ല, അടിച്ചാൽ തിരിച്ചടിക്കണം…പ്രസംഗം മാത്രമായാൽ പ്രസ്ഥാനം കാണില്ല…

ശാന്തൻപാറ : വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തിൽ പറയുന്നത്.

താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസംഗിക്കാന്‍ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും എംഎം മണി പറഞ്ഞു. ശാന്തന്‍പാറ ഏരിയാസമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദ പ്രസ്താവന.

‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കത്തില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുക. പ്രതിഷേധിക്കുന്നില്ലെങ്കില്‍ തിരിച്ചടിക്കുക. അവന്‍ ചെയ്തത് നന്നായെന്ന് ആളുകളെകൊണ്ട് പറയിപ്പിക്കുക. തമാശയല്ല. ഞാനുള്‍പ്പെടെ ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. അല്ലാതെ ചുമ്മാ സൂത്രപ്പണിയുംകൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണത്തില്ല. എന്നുവെച്ച് നാളെ മുതല്‍ കവലയില്‍ ഇറങ്ങി സംഘര്‍ഷം ഉണ്ടാക്കിയാല്‍ നമ്മുടെ കൂടെ ഒരുത്തനും കാണത്തില്ല.

പോക്രിത്തരം കാണിച്ചാല്‍ ആരുമുണ്ടാവില്ല. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കുക. അടിച്ചാല്‍ അത് വേണ്ടതായിരുന്നുവെന്ന് ജനത്തിന് തോന്നണം’, എന്നായിരുന്നു എം എം മണി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!