തിരുവനന്തപുരം: ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാർ.
താനൊരു സീരിയൽ വിരുദ്ധനല്ലെന്നും സീരിയലുകൾ നിരോധിക്കണം എന്നല്ല പറഞ്ഞതെന്നും പ്രേംകുമാർ പറഞ്ഞു. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് ഉയർത്തിയത്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
കാളപെറ്റു എന്ന് കോൾക്കുമ്പോൾ കയറെടുക്കരുതെന്നും പ്രേംകുമാർ തുറന്നകത്തിൽ പറയുന്നു.