തിരുവനന്തപുരം : എരുമേലിയിൽ വാവർ പള്ളി വന്നതിലുള്ള അസ്വഭാവികതയെ ചൊല്ലി ഈയിടെ ഉയർന്നിട്ടുള്ള വിവാദങ്ങളെക്കുറിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം പ്രസിഡൻറ് വിജി തമ്പിയുമായി ചർച്ചകൾ നടത്തി. ഡിഎസ്ജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ആർ മേനോൻ, വൈസ് പ്രസിഡൻറ് ഹരികുമാർ മേനോൻ എന്നിവർ തിരുവനന്തപുരത്ത് വെച്ചാണ് കുടിക്കാഴ്ച നടത്തിയത്.
ഈ വിഷയത്തിൽ വി എച്ച് പി മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഡിഎസ്ജെപി പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. ഹൈന്ദവ താല്പര്യങ്ങളെ കേരളത്തിലെ ചില മുഖ്യധാര രാഷ്ട്രീയപാർട്ടികൾ കടന്നാക്രമിക്കുന്നതി നെ നേതാക്കൾ അപലപിച്ചു.
കേരളത്തിൽ ആയിരക്കണക്കിന് ക്രിസ്ത്യൻ ഹിന്ദു കുടുംബങ്ങളെ വഴിയാധാരം ആക്കുന്ന രീതിയിൽ വക്കഫ് ബോർഡ് ഉന്നയിക്കുന്ന ബാലിശമായ അവകാശ വാദങ്ങളുടെ സാഹചര്യത്തിൽ വക്കഫ് കരിനിയമം തന്നെ
റദ്ദാക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ശബരിമല വാവർ വിഷയത്തിൽ ഡിഎസ്ജെപി വിശ്വഹിന്ദു പരിഷത്തുമായി ചർച്ച നടത്തി
