ചേലക്കരയിലെ രാഷ്ട്രീയ നീക്കത്തിൽ വമ്പൻ തിരിച്ചടി നേരിട്ട് അൻവർ…

തൃശൂർ : ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യാതൊരു ചലനവുമുണ്ടാക്കാനാകാതെ എംഎൽഎ അൻവറിന്റെ പാർട്ടി ഡിഎംകെ.

വലിയ അവകാശവാദങ്ങളുമായാണ് ഇരുമുന്നണികൾക്കുമെതിരെ അൻവർ സ്വന്തം സ്ഥാനാർഥി സുധീറിനെ രംഗത്തിറക്കിയത്. എന്നാൽ വോട്ടെണ്ണിയപ്പോൾ സുധീർ വളരെ പിന്നിലായി. കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയാണ് അൻവറിന്റെ പാർട്ടിയിൽ സുധീർ എത്തിയത്. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് തന്റെ സ്ഥാനാർഥിയെ പിന്തുണക്കണമെന്നും അൻവർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നിഷ്കരുണം അൻവറിന്റെ ആവശ്യം തള്ളി.

എങ്കിലും പാലക്കാട് അൻവർ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി. എൽഡിഎഫിൽ നിന്ന് പിണങ്ങിയാണ് അൻവർ സ്വന്തം പാർട്ടി രൂപീകരിച്ചത്. ചേലക്കരയിലും പാലക്കാടും തന്റെ പാർട്ടി വലിയ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു അൻവറിന്റെ വാദം. പാലക്കാട് പാർട്ടി പ്രകടനവും നടത്തി. തെരഞ്ഞെടുപ്പ് തോൽവിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുമോ എന്ന ആശങ്കയിലാണ് അൻവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!