കോഴിക്കോട് : ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന. കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി. പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല.
പാലക്കാട് ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്. സംസ്ഥാന ഗവണ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷത്തിന് ചേലക്കരയിൽ വിജയിക്കാനായില്ല. പാലക്കാട് ബിജെപിക്ക് വോട്ട് കുറഞ്ഞു. അതില്‍ ആത്മ പരിശോധന നടത്തും. ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.