പാലക്കാട്. : സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ് കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്നും, വി ഡി സതീശനും കോൺഗ്രസ് നേതാക്കളും നൽകുന്ന സൂചന അതാണെന്നും എം ടി രമേശ് പ്രതികരിച്ചു.
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. ഇരുമുന്നണികളും മാറി മാറി ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുണ്ട്. സന്ദീപ് വാര്യരുടെ മുസ്ലിംലീഗിനെ കുറിച്ചുള്ള മുൻനിലപാട് കൂടി എടുത്ത് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുമായി എന്ത് പറഞ്ഞാണ് കോൺഗ്രസ് വിലപേശിയത് എന്നറിയില്ലെന്നും, രാഷ്ട്രീയം വിലപേശൽ അല്ല, നിലപാട് ആണ്. അത് സന്ദീപിന് ഇല്ലെന്നും എം ടി രമേശ് കൂട്ടിചേർത്തു.