അബ്ബാസിയ : കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യുവിനാണ് അന്ത്യം സംഭവിച്ചത്.
അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് മരിച്ചത്.അല്‍ റാസി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ഭാര്യ: ജെസി മോള്‍ (മെറ്റർണിറ്റി ആശുപത്രിയില്‍ നഴ്സ്). രണ്ട് മക്കളുണ്ട്. ഇരുവരും കുവൈത്തില്‍ വിദ്യാര്‍ത്ഥികളാണ്.