കോട്ടയം : പാലാ നഗരസഭയുടെ മുൻ ചെയർമാൻ ബാബു മണർകാട് അന്തരിച്ചു. ഇന് രാവിലെയായിരുന്നു അന്ത്യം. മുൻസിപ്പൽ ചെയർമാൻ ആയിരുന്നപ്പോൾ ഒട്ടേറെ വികസനങ്ങൾ പാലായിൽ കൊണ്ട് വരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഏറെ നാളായി അസുഖ ബാധിതനായിരുന്നു. മദ്യ വ്യവസായ രംഗത്ത് സഹോദരനായ മണർകാട് പാപ്പനായി ചേർന്ന് വൻ വ്യവസായ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. പാലാ കുരിശുപള്ളിയുടെ നിർമ്മാണം മുടങ്ങിയിരുന്ന കാലഘട്ടത്തിൽ പാപ്പനും ബാബുവും നേരിട്ട് വന്നു നിന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ,പള്ളി പണിക്കായി യേശുദാസിന്റെ ഗാനമേള നടത്തി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു.
പാലായിലെ രാഷ്ട്രീയ മണ്ഡലത്തിൽ വളരെ നിർണായക സ്വാധീനമുള്ള വ്യക്തിത്വം ആയിരുന്നു ബാബു മണർകാട്.
