തൃശൂർ : ഗുരുവായൂരിൽ ലോട്ടറി വില്പനക്കാരിയെ ആക്രമിച്ച് 2000 രൂപയുടെ ലോട്ടറിയും 500 രൂപയും കവർന്ന് യുവാക്കൾ. ഗുരുവായൂർ ഐനികുളങ്ങര പരേതനായ കൃഷ്ണന്‍റെ ഭാര്യ 74 വയസ്സുള്ള തങ്കമണിയാണ് ആക്രമണത്തിനിരയായത്.
പന്തായിൽ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ വില്പന കഴിഞ്ഞ് തുടർ ദിവസങ്ങളിൽ വില്പനക്കുള്ള ലോട്ടറിയും വാങ്ങി താമസ സ്ഥലത്തേക്ക് പോകവെയാണ് ആക്രമണം നടന്നത്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ റോഡിലെ മാങ്ങോട്ട് അപ്പാർട്ട്മെന്‍റിന് മുന്നിലെത്തിയതോടെയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ തങ്കമണിയെ തള്ളിയിട്ട് ലോട്ടറിയും പണവും തട്ടിയെടുത്തത്.
വീഴ്ചയിൽ കല്ലിൽ തട്ടി തങ്കമണിയുടെ തല പൊട്ടിയിട്ടുണ്ട്. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുവായൂർ ടെമ്പിൾ പാലീസിൽ പരാതി നൽകി. ഇത് മൂന്നാം തവണയാണ് ആക്രമത്തിന് ഇരയാകുന്നതെന്ന് തങ്കമണി പറഞ്ഞു.
