കോട്ടയം: റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് സമീപത്തു നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുപി സ്വദേശി അറസ്റ്റിൽ*
ഉത്തർപ്രദേശ് രാജ്ബാർ റാംപല്ലറ്റ് ഹരിവൻസിനെ(37)യാണ് കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.
കുമരകം സ്വദേശിയായ യുവാവ് റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിൽക്കുകയായിരുന്നു. ഈ സമയത്ത് കൗണ്ടറിന് സമീപത്ത് എത്തിയ പ്രതി, ഇദ്ദേഹത്തിന്റെ 20000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചു സ്ഥലം വിടുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ച റെയിൽവേ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ഇന്ന് രണ്ടു മണിയോടെ പ്രതിയെ റെയിൽവേ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും പിടി. ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോണും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
