ഗുജറാത്ത് : രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി സാഹചര്യത്തിൽ രാജ്യത്തെ ഒരുമിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് രാഷ്ട്രീയ ഏകതാ ദിനം ആചരിക്കുന്നത്. ഇത്തവണത്തെ ദീപാവലി ഗുജറാത്തിൽ ആഘോഷിച്ച പ്രധാനമന്ത്രി, സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണകൾക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.
ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ , ഒരു യൂണിയൻ ടെറിട്ടറി പോലീസ്, നാല് കേന്ദ്ര സായുധ പോലീസ് സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിവസ് പരേഡും നടന്നു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയതാണ് പ്രധാനമന്ത്രി. ബുധനാഴ്ച കെവാഡിയയിൽ 282 കോടിയുടെ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.