പാലക്കാട് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് കെ. മുരളീധരനെ; നേതൃത്വത്തിന് ഡിസിസി പ്രസിഡൻ്റ് അയച്ച കത്ത് പുറത്ത്

പാലക്കാട്‌: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് കെ. മുരളീധരനെ മല്‍സരിപ്പിക്കണമെന്ന ‍ഡി.സി.സിയുടെ കത്ത് പുറത്ത് . സീറ്റ് നിലനിര്‍ത്താന്‍ യോഗ്യന്‍ മുരളിയെന്നാണ് കത്തിന്റെ ഉള്ളടക്കം.

ഡി.സി.സി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത് . പാലക്കാട് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കെ. മുരളീധരന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും മുരളിക്കായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!