കാപ്കോസ്: കെ. എം. രാധാകൃഷ്ണൻ പ്രസിഡന്റ്

കോട്ടയം : കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ  (കാപ്കോസ് )  പ്രസിഡന്റായി കെ. എം. രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റായി കെ. ജയകൃഷ്ണനെയും തിരഞ്ഞെടുത്തു.

കെ.ജെ അനിൽകുമാറാണ് ഹോണററി സെകട്ടറി, പ്രവീൺകുമാർ പി. , കെ.ഡി സുഗതൻ , റ്റി.റ്റി. സെബാസ്റ്റ്യൻ , സുരേഷ് ബാബു എൻ.  ബി. , ബാബു ജോൺ  , പി.സി. സുകുമാരൻ , അഡ്വ: ബി മഹേഷ് ചന്ദ്രൻ , സബിതാ പ്രേംജി , പ്രമീളാ ദേവി ബി. , മേഘല ജോസഫ് എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ.

ഏറ്റുമാനൂരിനടുത്ത്  കൂടല്ലൂർ കവലയ്ക്ക് സമീപം   കാപ് കൊസിന്റെ ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  പ്രതിവർഷം 50000 ടെൺ നെല്ല് സംസ്‌കരികരച്ച് അരിയാക്കുന്നതിന് ഇവിടെ ആരംഭിക്കുന്ന മില്ലിന് ശേഷി ഉണ്ടാകും.

സമയബന്ധിതമായി പദ്ധതി പൂർത്തികരിക്കുമെന്ന് കെ. എം. രാധാകൃഷ്ണൻ പത്രകുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!