തൊടുപുഴ: കളഞ്ഞു കിട്ടിയ അര പവനോളം തൂക്കമുള്ള സ്വർണ്ണാഭരണം തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തൊടുപുഴ ഗാന്ധി നഗർ വൃന്ദാവൻ വീട്ടിൽ കെ.എൽ. ശാന്തകുമാരി സത്യസന്ധതയുടെ ആൾരൂപമായി.
ബുധനാഴ്ച രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് നടന്നു വരുമ്പോഴാണ് തൊടുപുഴ പാർക്കിന് സമീപത്ത് വഴിയരികിൽ സ്വർണ്ണാഭരണം കിടക്കുന്നത് കണ്ടത്. ഉടൻ അത് കൈയിലെടുത്ത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ശാന്തകുമാരി എത്തി പി.ആർ ഒ അനിൽകുമാറിനെ ഏൽപ്പിച്ചു.
സ്വർണ്ണത്തിന് മാനംമുട്ടെ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും ശാന്തകുമാരി കാണിച്ച സത്യ സന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.