പിണറായി വിജയൻ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു…പക്ഷെ പറ്റില്ലെന്ന് പറഞ്ഞു… വെളിപ്പെടുത്തി സുരേഷ് ഗോപി

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പഠിച്ച കലാലയത്തിൽ സ്കൂളും പൂർവ വിദ്യാർ‌ത്ഥി സംഘടനയും ചേർന്നൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാർത്ഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. അവരുടെ ആ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!