ടിപി മാധവനെ അവസാന നോക്കു കാണാൻ മകനും മകളും പിണക്കം മറന്ന് അരികിലെത്തി…

തിരുവനന്തപുരം: അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലേക്ക് പിണക്കം മറന്ന് മകളും മകനും എത്തി. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് വേദിയിലെത്തിയത്.

അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും. തിരുവനന്തപുരത്ത് നടന്ന പൊതു ദർശന വേദിയിലേക്കാണ് ഇവരെത്തിയത്. ടിപി മാധവൻ്റെ സഹോദരങ്ങളും വേദിയിലെത്തി. വീടുമായും കുടുംബമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാര്‍ധക്യ കാലം യാതന നിറഞ്ഞതായിരുന്നു. മുമ്പ് വെള്ളിവെളിച്ചത്തില്‍ താരം ജനകീയനായിരുന്നെങ്കില്‍ ആരുമില്ലാതെ വൃദ്ധസദനത്തിലായിരുന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!