ഇന്ന് നിയമസഭയിലെത്തുന്ന പി.വി അൻവറിൻ്റെ ഇരിപ്പിടം പിൻനിരയിൽ

തിരുവനന്തപുരം : വിവാദങ്ങൾക്കും ഇടതുപക്ഷത്തു നിന്നും നിലപാട് മാറ്റിയതിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ ഇന്ന് നിയമസഭയിൽ എത്തും. എൽഡിഎഫ് പാർലമെൻററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അൻവർ സഭയിൽ എത്തുന്നത്. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കി എന്ന എൽ.ഡി.എഫിന്റെ കത്ത് സ്പീക്കർക്ക് ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായിട്ടാണ് അൻവറിന്റെ ഇരിപ്പിടം നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇരിപ്പിടം മാറ്റി നൽകണമെന്ന് അൻവർ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് സ്പീക്കർ രേഖാമൂലം അൻവറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!