തിരുവനന്തപുരം : സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മിറ്റി എൻഡിഎ ഘടകകക്ഷിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ്സിൽ ലയിച്ചു.

സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എസ്. രവീന്ദ്രകുമാർ, സെക്രട്ടറി ജനറൽ ജോണി കെ. ജോൺ, സംഘടന ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ, സെക്രട്ടറി വിജയൻ, വൈസ് പ്രസിഡന്റ് എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് മഞ്ജു സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 14 ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരുമാണ് NKC യിലേക്ക് ലയിച്ചത്.
ലയന സമ്മേളനം എൻഡിഎ വൈസ് ചെയർമാനും നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു
