‘ഓപ്പറേഷൻ വിസ്ഫോടൻ’ കണ്ടെത്തൽ…സംസ്ഥാനത്തൊട്ടാകെ ക്രമക്കേടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.

രാവിലെ 11 മണിമുതൽ സംസ്ഥാനമൊട്ടാകേ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസൻസ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!