പാലാ : മൂന്നാർ, വണ്ടൻപതാൽ, ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ മൂന്നാർ പൊലീസ് സ്റ്റേഷന്കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നാർ സ്വദേശി സിജോ ജോർജിനാ (34)ണ് പരിക്കേറ്റത്.
പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് മറ്റൊരപകടം. മുണ്ടക്കയം വണ്ടൻ പതാലിന് സമീപമം ഉണ്ടായ അപകടത്തിൽ വണ്ടൻപതാൽ സ്വദേശി വിധുവിനാ (42) ണ് പരിക്കേറ്റത്.
ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കടപ്ലാമറ്റം സ്വദേശി ജോസഫ് സെബാസ്റ്റ്യ (31)നാണ് പരിക്കേറ്റത്.
