തിരുവനന്തപുരം : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഷന് ഉത്തരവിട്ടത്.
പി വി അൻവർ എം എൽ എയുമായുള്ള വിവാദ ഫോൺ കോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം എൽ എ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.
കേരള പോലീസിന് പൊതുവേ നാണക്കേട് ഉണ്ടാക്കുന്ന നിരയിലുള്ള സുജിത്ത് ദാസിന്റെ ഫോൺ സന്ദേശങ്ങൾ ഗുരുതര ചട്ടലംഘനമാണെന്ന് ഡി ജി പി റിപ്പോർട്ട് നൽകിയതോടെയാണ് സസ്‌പെൻഷൻ ഉണ്ടായത്.
ആരോപണങ്ങളുടെ കെട്ടഴിച്ചു; ഗത്യന്തരമില്ലാതെ സുജിത് ദാസിന് സസ്പെൻഷൻ
