ജസ്റ്റിൻ മലയാറ്റൂർ
എൻ വൈ സി
സംസ്ഥാന ജനറൽ സെക്രട്ടറി

കൊച്ചി : എൻസിപി (അജിത് പവാർപക്ഷം) യുവജന വിഭാഗത്തിൻ്റെ (എൻവൈസി) ജനറൽ സെക്രട്ടറിയായി എറണാകുളം സ്വദേശി ജസ്റ്റിൻ മലായാറ്റൂരിനെ തെരഞ്ഞെടുത്തു. എൻസിപി ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ജസ്റ്റിനെ ഐക്യകണ്ഠേന തെരത്തെടുക്കുകയായിരുന്നു.

പ്രാഥമിക വിദ്യാഭാസത്തിന് ശേഷം ജസ്റ്റിൻ നാഗ്പൂരിലെ ചാന്ദമിഷൻ സെമിനാരിയിൽ വൈദിക പഠനത്തിന് ചേർന്നു. ഇംഗ്ലീഷിലും തത്വശാസ്ത്രത്തിലുമായി രണ്ട് ബിരുദം നേടിയ ജസ്റ്റിൻ പൊതു പ്രവർത്തനത്തിൽ ആകൃഷ്ടനായി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് സിപിഎമ്മിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവർത്തനമാരംഭിച്ചു. രാഷ്ട്രീയത്തിനൊപ്പം വീണ്ടും പഠനം പുനരാരംഭിച്ച ജസ്റ്റിൻ ഹോട്ടൽ മാനേജ്മെൻ്റിൽ ഡിപ്ലോമയും നേടി. 

ആശയപരമായി സിപിഎമ്മുമായി സഹകരിച്ച് പോകാനാകാത്തതു കൊണ്ടും ദേശീയതയിൽ ആകൃഷ്ടനായതുകൊണ്ടും സിപിഎം വിട്ട് മഹാരാഷ്ട്രയിൽ എൻഡിഎയുടെ ഘടകകക്ഷിയായ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ രാഷ്ട്രീയത്തിനൊപ്പം ഉപജീവനത്തിനായി  വർഷങ്ങളായി ടൂറിസം മേഖലയിൽ ജോലി ചെയ്ത് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!