കുറുമാറിയാല്‍ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ ഇല്ല; ബില്‍ പാസാക്കി ഹിമാചല്‍ സര്‍ക്കാര്‍

ഷിംല : എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൂറുമാറ്റം കാരണം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍രുടെ പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസാക്കി,

കൂറുമാറിയ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്‍ കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. ‘ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024’ എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ആണ് സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ടാല്‍, ആ വ്യക്തിക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് ബില്ലില്‍ പറയുന്നു.

ബജറ്റ് അവതരണവേളയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സഭയില്‍നിന്ന് വിട്ടുനിന്ന ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ആയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഈ ആറ് എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഈ ആറ് പേര്‍ മത്സരിച്ചെങ്കിലും രണ്ടുപേര്‍ക്ക് മാത്രമേ സഭയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!