‘നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ കവിത

ന്യൂഡൽഹി ;ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായിരുന്ന ബിആര്‍എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കവിത പുറത്തിറങ്ങിയത്.

ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും വന്‍ സ്വീകരണമാണ് അഞ്ച് മാസത്തിന് ശേഷം പുറത്തിറങ്ങുന്ന കവിതയ്ക്ക് നല്‍കിയത്. ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും കവിതയുടെ സഹോദരനുമായ കെ ടി രാമ റാവുവും സ്വീകരിക്കാന്‍ എത്തിയിരുന്നു.

’ഞങ്ങള്‍ യോദ്ധാക്കളാണ്. നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങളിതിനെ നേരിടും. ബിആര്‍എസ്, കെസിആര്‍ ടീമിനെ തകര്‍ക്കാന്‍ കഴിയാത്തതാക്കുക മാത്രമാണ് അവര്‍ ചെയ്തത്’, ജയിലില്‍ നിന്നിറങ്ങി ആദ്യ പ്രതികരണത്തില്‍ കവിത പറഞ്ഞു.ഞ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!