കൊല്ലം : എം മുകേഷ് എംഎല്‍എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണം ഉയര്‍ന്നതോടെ കടുത്ത പ്രതിരോധത്തിലായി സര്‍ക്കാരും സിപിഎമ്മും.
ആദ്യം കാസ്റ്റിംഡ് ഡയറക്ടര്‍ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തിയതോടെ മുകേഷിനെതിരായ വിവാദം കടുക്കുകയാണ്. തുടരെ വരുന്ന ആരോപണം ഇടത് എംഎല്‍എക്കെതിരെ ആയതിനാല്‍ മുകേഷ് മാത്രമല്ല സര്‍ക്കാറും സിപിഎമ്മും വെട്ടില്ലാണ്.
പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ മുകേഷിന്റെ ഉള്‍പ്പെടുത്തിയതും വിവാദമായി.
പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിന്റെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിന്റെ വിശദീകരണം
മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ; സിപിഎം പ്രതിരോധത്തിൽ
