പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ചു കയറി കടന്നു പിടിച്ചു;  പരാതിയുമായി നിർമാതാവിന്റെ മകൾ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് എത്തിയ തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ച തായും ഭീക്ഷണിപെടുത്തിയതായും പരാതി നൽകി നിർമ്മാതാവ് ജോണി സാഗരികയുടെ മകൾ.

കേസിലെ എതിർകക്ഷികൾക്ക് ഒപ്പമാണ് പൊലീസ് എത്തിയതെന്നും. ഒപ്പിടാൻ ആവശ്യപ്പെട്ട് കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് യുവതി.

സാമ്പത്തിക തട്ടിപ്പ് കേസിൽ കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ്കുമാര്‍ നല്‍കിയ പരാതിയിലാണ് നിർമ്മാതാവ് ജോണി സാഗരികയെ പൊലീസ് അറസ്റ്റ് ചെയ്തത്. നോണ്‍ സെന്‍സ് എന്ന സിനിമ നിര്‍മ്മിക്കാന്‍ നാലേകാല്‍ കോടി കൈമാറിയ പരാതിക്കാര്‍ക്ക് ആ തുക സിനിമ പുറത്തിറങ്ങിയിട്ടും ജോണി സാഗരിക തിരികെ നല്‍കിയില്ല എന്നായിരുന്നു പരാതി.

മോഹൻലാൽ ചിത്രങ്ങളായ ‘താണ്ഡവം’, ‘ഹരിഹരൻപിള്ള ഹാപ്പിയാണ്’ നയൻ‌താര ചിത്രം ബോഡിഗാര്‍ഡുള്‍പ്പടെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ജോണി സാഗരിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!