പെരുമ്പാവൂർ : ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് ഭീഷണി മൂലം പെരുമ്ബാവൂരില്‍ യുവതി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
പൊലീസ് ആതിരയുടെ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി വന്നതായി വ്യക്തമായത്. യുവതിയുടെ ഫോണിലേക്ക് നഗ്‌ന ചിത്രങ്ങള്‍ അയയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തല്‍. നഗ്‌നചിത്രങ്ങള്‍ അയച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു.
യുവതി ആത്മഹത്യ ചെയ്ത ശേഷവും ഫോണിലേക്ക് സന്ദേശവും കോളും വന്നിട്ടുണ്ട്. യുവതിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.