സിനിമയിലെ പവർ ഗ്രൂപ്പിൽ മന്ത്രിസഭയിൽ നിന്നുള്ള ആൾ; നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി ഗവർണർ…

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വെളിയിൽ കൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വൻ വിവാദത്തിന് തിരി കൊളുത്തിയതോടെ അതിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാരനെതിരെ രംഗത്ത് വന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 15 അംഗ പവര്‍ ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

അതേസമയം, ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും സിനിമയിൽ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന അറിയില്ലെന്നും നടനും പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയുമായ ഗണേഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തന്നെയും പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെ ന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!