കുടയത്തൂർ(ഇടുക്കി ) :
ആനക്കയം – തൊടുപുഴ റോഡിൽ റോഡിൽ ബൈക്ക് സ്കൂൾ ബസിലിടിച്ച് മറിഞ്ഞു. ആനക്കയം തൊടുപുഴ റോഡിൽ വീതി കുറവും, റോഡിന്റെ വശങ്ങൾ കാടുമുടിയ നിലയിലാണ്. ഇത് കാരണം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സാധിക്കാതെ വരുന്നു.
അകലെ നിന്നും വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത അവസ്ഥയും ഉണ്ട്. ഇന്നലെ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിൽ ഇടിച്ചു. വെട്ടിമറ്റം സ്വദേശിക്കൾക്കാണ് പരിക്കേറ്റത്. റോഡിലെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
