നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാ നിരോധനം…

പാലക്കാട് : കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാ നിരോധനം.

നെല്ലിയാമ്പതി ചുരം റോഡുകളിൽ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയ്ക്ക് വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഓഗസ്റ്റ് 2 വരെയാണ് നിരോധനം ഏർപ്പെടുത്തിയ തെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!