പൊതിച്ചോറിൽ അച്ചാറില്ല;  35,000 രൂപ നഷ്ടപരിഹാരം…

വില്ലുപുരം : പൊതിച്ചോറിൽ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. രണ്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് നടപടി.

2022 നവംബർ 28 നാണ് സംഭവം നടന്നത്. ബന്ധുവിന്റെ ചരമവാർഷിക ദിനത്തിൽ വയോജന മന്ദിരത്തിലേക്ക് നൽകാനാണ് ഊൺ പൊതികൾ പാഴ്‌സലായി വാങ്ങാൻ തീരുമാനിച്ചത്. വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തിയാണ് ആഹാരം വാങ്ങിയത്.

80 രൂപക്ക് ചോറ്, സാമ്പാർ, കറിവേപ്പില, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാഗ്ദാനം. എന്നാൽ വയോജനമന്ദിരത്തിലെത്തി പാഴ്‌സൽ വിതരണം ചെയ്തപ്പോഴാണ് അച്ചാറില്ലെന്ന് ആരോഗ്യസ്വാമി കണ്ടെത്തിയത്.

ഉടൻ തന്നെ ഇദ്ദേഹം ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു. സംഭവത്തിൽ ഹോട്ടൽ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ഗൗരവമായി ഇടപെട്ടില്ല. തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!