കുപ്‍വാര : ജമ്മു കശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടയിൽ ഒരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.ചൊവ്വാഴ്ച പൂഞ്ച് ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. അതിനിടയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യ വരിച്ചിരുന്നു