കേരളത്തിൽ എയിംസ് ഒഴിവായത് എവിടെ വേണമെന്നതിലുള്ള യോജിപ്പില്ലായ്മ കാരണം; തീർച്ചയായും വരും എന്ന് ഉറപ്പ് നൽകി സുരേഷ് ഗോപി

ന്യൂഡൽഹി : കേരളത്തിനുള്ള എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടാതിരിക്കാൻ കാരണം, എവിടെ സ്ഥാപിക്കണമെന്നതിൽ സംസ്ഥാനത്ത് സമയവായം ഇല്ലാത്തതിനാൽ. എയിംസ് ഞങ്ങൾക്ക് വേണം എന്ന് എല്ലാ പ്രാദേശിക നേതാക്കളും നിർബന്ധം പിടിക്കുന്നത് കൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് കൃത്യമായ ഒരു തീരുമാനം എടുക്കാൻ കഴിയാതെ പോയതിന് കാരണം.

മിക്ക ജില്ലകളിലും എയിംസിനായി പിടിവലിയുണ്ടായി. എയിംസ് എവിടെ അനുവദിക്കും എന്ന തർക്കം തീർന്നിട്ടില്ല. കാസർകോട്, തിരുവനന്തപുരം, പാലക്കാട് അടക്കം വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ എയിംസിനുവേണ്ടി പിടിവലിയിലാണ്.കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടതിന് പിന്നാലെ കോഴിക്കോട് സ്ഥാപിക്കണമെന്ന ആവശ്യവുമായി എം.കെ. രാഘവൻ എം.പിയും കേന്ദ്രമന്ത്രിയെ കണ്ടു. സാഹചര്യങ്ങൾ ഇങ്ങനെ ആയിരിക്കവേ എവിടെ എയിംസ് അനുവദിക്കും എന്നതാണ് വിഷയം.

അതെ സമയം കേരളത്തിന് ഇത്തവണയും എയിംസ് നല്‍കിയില്ലല്ലോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന ഉറപ്പാണ് സുരേഷ് ഗോപി നല്‍കിയത്. എയിംസ് ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതുണ്ടെന്നും അത് ചെയ്തിട്ടില്ലെന്നും അത് കൊണ്ടാണ് എയിംസ് ലഭിക്കാത്തതെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്

200ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. ഒരു ദശകം കഴിഞ്ഞിട്ടും കേരളം ഇത്രയും ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!