ഗംഗാവലി പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ബംഗളൂരു : ഷിരൂർ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. കാണാതായ സന്നിഗൗഡയുടെ (55) മൃതദേഹമാണോയെ ന്ന് സംശയം. എന്നാൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹം ലഭിച്ചത് ജില്ല കലക്ടർ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ കാണാതായത്. മൃതേദഹം കണ്ടെത്തിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്. അതേസമയം അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.

കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ കഴിയാതെ വന്നതോടെ ഗംഗാവലി പുഴയിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുക. ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.

നാവികസേനയ്ക്കും എൻഡിആർഎഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയിൽ ചേരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും ഇന്നത്തെ തിരച്ചിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!