മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡൽഹി : പതിനെട്ടാം ലോക്സഭയിലെ ആദ്യ കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന് അവതരിപ്പിക്കും.ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത് . പ്രതിരോധം, റെയിൽ വേ, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം എന്നീ മേഖലകൾക്ക് കൂടുതൽ പരിഗണന നൽകിയുള്ള ബജറ്റാകും ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുക. ബജറ്റിൽ ബീഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

കർഷകരേയും യുവാക്കളേയും സ്ത്രീകളേയും പാവപ്പെട്ടവരേയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിക്കും. ബജറ്റിൽ നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നതോടൊപ്പം തന്നെ കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികളുടെ സഹായ ധനത്തിൻ്റെ പരിധിയും വർദ്ധിപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!