പാമ്പാടി : ചാന്ദ്ര ദിനത്തില്‍ വിക്രം ലാന്‍ഡറിന്റെ മിനിയ്ചര്‍ നിര്‍മിച്ചു ശ്രദ്ധ നേടി അച്ഛനും മകനും. കൂരോപ്പട സിഎം എസ് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജിയോണ്‍ കെ ജിബിവും പിതാവ് പി ജിബുക്കുട്ടനും ചേര്‍ന്നാണ് മിനിയെച്ചര്‍ ഉണ്ടാക്കിയത്.
സ്‌കൂളിലെ പിറ്റിഎ പ്രസിഡന്റ് കൂടിയായ ജിബുക്കുട്ടന്‍ ഒരു രാത്രികൊണ്ടാണ് രൂപം ഉണ്ടാക്കിയത്. പാഴ് വസ്തുക്കള്‍ കളയാതെ സൂക്ഷിക്കുന്ന ജിബു അത്തരം വസ്തുക്കള്‍ കൊണ്ടാണ് ലാന്‍ഡര്‍ നിര്‍മിച്ചത്.
കാര്‍ഡ് ബോര്‍ഡ്, കമ്പ്, കുപ്പിയുടെ അടപ്, കേടായ ബള്‍ബ്, മൈക്രോഫോണിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മ്മിതിക്കുപയോഗിച്ചത്. ചന്ദ്രോപരിതലത്തില്‍ പേടികം ലാന്‍ഡ് ചെയ്യുന്ന രീതി വിവരിക്കുന്ന തരത്തിലാണ് ലാന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ജിയോണ്‍ ഇതിന്റെ പ്രവര്‍ത്തനം സഹപാഠികള്‍ക്കു വിവരിച്ചു. കൂരോപ്പട പുളിമൂട് സ്വാദേശിയാണ്.