പാലക്കാട് : മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി വിജയ് (21 )യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനിൽക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഫയർഫോഴ്സും, സിവിൽ ഡിഫൻസും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്താനായത്.
കൂട്ടുകാരുമൊത്ത് ഇന്നലെ വൈകുന്നേരം വട്ടപ്പാറ ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്.
