കണ്ണൂർ : ചെറുപുഴയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിട്ടി ചരൽ സ്വദേശിയായ റെറ്റീഷ് മാത്യുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർജുനും പരിക്കേറ്റു.
കഴിഞ്ഞ രാത്രി 8:30 യോടെയാണ് അപകടം സംഭവിച്ചത്.. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.