അലവൻസുകൾ വർദ്ധിപ്പിച്ചു; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശമ്പളം ഉയരും…

ന്യൂഡൽഹി : ഡിഎയും മറ്റ് അലവൻസുകളും വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടമാകും. സർക്കാർ ജീവനക്കാരുടെ അലവൻസുകളില്‍ വർധന. 13- ഓളം കേന്ദ്ര ഗവണ്‍മെൻ്റ് അലവൻസുകളില്‍ 25 ശതമാനമാണ് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അടുത്തിടെ നാലു ശതമാനം വർധിപ്പിച്ചിരുന്നു. 2024 ജനുവരി ഒന്നു മുതല്‍ ആണ് ഇതിന് പ്രാബല്യം.

കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് നാലു ശതമാനമാണ് ഡിയർനസ് റിലീഫ് വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളത്തില്‍ 50 ശതമാനമാണ് വർധനവ്. 2024 ജനുവരി ഒന്ന് മുതല്‍ തന്നെ മറ്റ് അലവൻസുകളുടെയും വ‍ർധന പ്രാബല്യത്തില്‍ വരും. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ പ്രകാരമാണിത്.

വർധിപ്പിച്ച ആനുകൂല്യങ്ങളില്‍ വീട്ടുവാടക അലവൻസ്, ഹോട്ടല്‍ താമസം തുടങ്ങിയവയും ഉള്‍പ്പെടുന്നു.കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, വികലാംഗരായ സ്ത്രീകളുടെ കുട്ടികള്‍ക്കുള്ള പ്രത്യേക അലവൻസ്, യാത്രാ ചാർജുകളുടെ റീഇംബേഴ്സ്മെൻ്റ് തുടങ്ങിയ അലവൻസുകള്‍ക്കായുള്ള തുകയും ഇനി ഉയരും. സ്വന്തം കാർ,ടാക്‌സി, ഓട്ടോ റിക്ഷ, സ്‌കൂട്ടർ തുടങ്ങിയ യാത്രകളുടെ നിരക്കുകള്‍, ഡെപ്യൂട്ടേഷൻ (ഡ്യൂട്ടി) അലവൻസ് എന്നിവയാണ് ശമ്ബളം ഉയരുന്ന മറ്റ് ഇനങ്ങള്‍.

കേന്ദ്ര സർക്കാർ അംഗീകരിച്ച ഏഴാം ശമ്ബള കമ്മീഷൻ ചട്ടങ്ങള്‍ അനുസരിച്ച്‌, ഡിഎ അടിസ്ഥാന ശമ്ബളത്തിൻ്റെ 50 ശതമാനം ആകും. അലവൻസ് നിരക്കുകള്‍ അടിസ്ഥാന ശമ്ബളത്തിൻെറ 24 ശതമാനമായി ഉയർത്തും. വിലക്കയറ്റത്തില്‍ നിന്ന് സർക്കാർ ജീവനക്കാർക്ക് പരമാവധി സംരക്ഷണം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!