കോഴിക്കോട് : നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. കോഴിക്കോട് പയ്യാനക്കൽ കൊയവളപ്പിലാണ് സംഭവം നടന്നത്.
ഇന്നലെ അർധരാത്രി രണ്ടുമണിയോടെയാണ് കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. കാർ ആരുടെതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞട്ടില്ല.
KL -08AC 1806 എന്ന നമ്പറിലുള്ള കാറാണ് കത്തിയത്.കാർ ഇതിന് മുൻപ് പ്രദേശത്ത് കണ്ടുപരിചയമില്ലെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
