മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് 22ന് തുടങ്ങുമെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി കിരണ്‍ റിജിജു. ഓഗസ്റ്റ് 12വരെയായിരിക്കും സമ്മേളനം.

ജൂലായ് 23 കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ഇക്കാലയളവില്‍ സമ്മേളനം വിളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റ് ചരിത്രപരമാകുമെന്ന് നയപ്രഖ്യാപന വേളയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് സൂചന രാഷ്ട്രപതി നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യബജറ്റാണ് ജൂലായ് 23ന്റെത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!