എടത്വ : തിരുഹൃദയ സന്യാസിനീ സമൂഹം ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിന്‍സ് കോട്ടയം എസ്എച്ച് പ്രത്യാശ ഭവനാംഗമായ സിസ്റ്റര്‍ വില്യം ഡോയില്‍ (81) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2.30 ന് പാറേല്‍ മഠം വക സെമിത്തേരിയില്‍.
പരേത എടത്വ വെളുത്തേടത്ത് കളത്തില്‍ പരേതരായ ചാക്കോ-അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ മോനിക്കുട്ടി പോളയ്ക്കല്‍ (പാണ്ടങ്കരി), സോഫിയാമ്മ ചിറ്റേട്ട് പാലാ (വെസ്റ്റ് ജര്‍മ്മനി), റോസമ്മ കുറിച്ചിയില്‍ (പാലാ), ജോര്‍ജ്ജുകുട്ടി ചങ്ങനാശേരി (സൗത്ത് ആഫ്രിക്ക), കെ.സി. ജോസഫ്, കെ.സി. സഖറിയ (യു.കെ).
പരേത ആനിക്കാട്, വായ്പൂര്, മുട്ടാര്‍, പഴയിടം, ചെത്തിപ്പൂഴ, എസ്എച്ച് മെഡിക്കല്‍ സെന്റര്‍, എസ്.എച്ച് ജ്യോതിസ് ഭവന്‍ എന്നീ സ്ഥാപനങ്ങളില്‍ നഴ്സായും സുപ്പീരിയറായും ജര്‍മനി, റോം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
