ആലപ്പുഴ : കരിയിലക്കുളങ്ങരയിൽ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു. കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്.ഇന്ന് രാവിലയാണ് അപകടം ഉണ്ടായത്.
വീടിനു സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി പെൺകുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.
