ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ച: പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി :  രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മോദിയുടെ മറുപടിക്കായി രാജ്യം കാത്തിരിക്കുകയാണ്.

ഇന്ന് വൈകുന്നേരം ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും. നീറ്റ് പരീക്ഷ, അഗ്നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കന്‍മാര്‍ ഉയര്‍ത്തിയ വിഷയങ്ങളിലും ബിജെപി എന്ത് നിലപാട് സ്വീകരിക്കും എന്നും അറിയാനുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബിജെപി ആരോപണം.

ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തില്‍ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടിയും അതുകൊണ്ട് തന്നെ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!