പത്തനംതിട്ടയില്‍ വളർത്തു നായയുമായി ആശുത്രിയിലെത്തി ഡോക്ടർ.. ചിത്രങ്ങൾ പുറത്ത്.. വ്യാപക വിമർശനം….

പത്തനംതിട്ട : വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടർക്കെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക വിമര്‍ശനം.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയായ ഡോക്ടര്‍ ദിവ്യ രാജനെതിരെയാണ് വിമര്‍ശനം. നായയുമായി ആശുപത്രിയിലെത്തിയ ചിത്രം പുറത്ത് വന്നതോടെയാണ് വിമർശനം ഉയർന്നത്.

അവധി ദിനമായതിനാല്‍ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി താന്‍ ഓഫീസില്‍ കയറിയതാണെന്നും സൂപ്രണ്ടില്‍ നിന്ന് അനുമതി നേടിയിരുന്നുവെന്നുമാണ് ദിവ്യയുടെ വിശദീകരണം..

അതേ സമയം, നിരവധി രോഗികള്‍ വരുന്ന ആശുപത്രിയില്‍ നായയുമായി വന്നത് ശരിയായില്ലെന്നും ഇത് രോഗികള്‍ക്ക് മാത്രമല്ല നായ്ക്കും ദോഷമാണെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!