പാലാ : കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു.
ഏലപ്പാറ ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58) ഭാര്യ മോളി ബെന്നി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6 മണിയോടെ ചിന്നാർ ഭാഗത്ത് വച്ചാണ് അപകടം . അപകട സമയത്ത് കനത്ത മഞ്ഞ് ഈ പ്രദേശത്തുണ്ടായിരുന്നുവെന്ന് പറയുന്നു
