അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് 49 വയസ്സ്

ന്യൂഡൽഹി : രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കമായി മാറിയ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തിന് ഇന്ന് 49 വയസ്സ്.


ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരി ക്കെ 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്‌ഥ നീണ്ടത് 21 മാസം. ഭരണഘടനയുടെ ആർട്ടിക്കിൾ 352 (1) പ്രകാരമായിരുന്നു അടിയന്തരാവസ്‌ഥ പ്രഖ്യാപനംഅടിയന്തരാവസ്‌ഥ ഏർപ്പെടുത്താനുള്ള ഇന്ദിരാ ഗാന്ധിയുടെ ശുപാർശയിൽ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് എതിർപ്പൊന്നും കൂടാതെ ഒപ്പുവയ്ക്കുകയായിരുന്നു.

ആഭ്യന്തര അസ്വസ്‌ഥത നിലവിലുണ്ടെങ്കിൽ അടിയന്തരാവസ്‌ഥ കൊണ്ടുവരാമെന്ന വ്യവസ്‌ഥ ഉപയോഗിച്ച് ഏർപ്പെടുത്തിയ നടപടി പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ദിരയ്ക്ക് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!