കൊച്ചി : ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമാണ് വില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു.
പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു വില. നിലവിൽ പവന് 53,000 രൂപയാണ് വിലയെങ്കിലും, ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും ഏകദേശം 60,000 രൂപ ഒരു പവന് നൽകേണ്ടി വരും.
