അമ്പലപ്പുഴ ക്ഷേത്രപരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍  വെള്ളി കെട്ടിയ ശംഖ്;  ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ദേവസ്വം ബോർഡ്

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു.അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ വേണുവിനാണ് ശംഖ് ലഭിച്ചത്. കുളത്തിൻ്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് വേണുവിന് ശംഖ് ലഭിച്ചത്.

എന്നാൽ ശംഖ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലു ള്ളതല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സ്വർണ്ണം കെട്ടിയ നാല് ഇടമ്പിരി ശംഖാണ് ക്ഷേത്രത്തിനുള്ളതെന്നും ഇവ നാലും ക്ഷേത്രത്തിൽ സുരക്ഷിതമെന്നും ഭാരവാഹികൾ അറിയിച്ചു.

മുമ്പ് ക്ഷേത്രത്തിലെ പതക്കം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവവും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!